Your Image Description Your Image Description

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുന്നു . “കുമ്മാട്ടിക്കളി” യിലൂടെയാണ് മാധവ് സുരേഷ് സിനിമ മേഖലയിൽ കാൽകുത്തുന്നത് . ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് സുരേഷ് ഗോപിയും ചിത്രത്തിൻ്റെ നിർമാതാവ് ആർ ബി ചൗധരിയും ചേർന്ന് നിർവഹിച്ചു. ചിത്രം ഒരുക്കുന്നത് സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരിയാണ് . ആർ കെ വിൻസെൻ്റ് സെൽവ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം’കുമ്മാട്ടിക്കളി’. ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വെച്ചു നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ സംവിധായകൻ ആർ കെ വിൻസെൻ്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായ സജിത് കൃഷ്ണ, അമൃത അശോക്, ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം യുവൻ ശങ്കർ രാജ ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട് .

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര, തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98 -മത് ചിത്രമായിട്ടാണ് തിരശീലയിൽ “കുമ്മാട്ടിക്കളി ” വരുന്നത് . കൂടാതെ പ്രിയമുടൻ, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളുടെ പ്രശസ്തനായ ആർ കെ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണിത് .

മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട്, ലെന എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചിത്രത്തിൻ്റെ തിരക്കഥയും സംവിധായാകൻ്റേതാണ്. ഛായാഗ്രഹണം : വെങ്കി വി, എഡിറ്റ് : ഡോൺ മാക്സ്, സംഭാഷണം : രമേഷ് അമ്മാനത്ത്, പ്രൊജക്റ്റ് ഡിസൈൻ : സജിത്ത് കൃഷ്ണ / അമൃത അശോക്, കോറിയോഗ്രാഫി: നോബിൾ. ആർട്ട് : റിയാദ് വി ഇസ്മായിൽ, സ്റ്റണ്ട് : ഫീനിക്സ് പ്രഭു / മാഫിയ ശശി, ഒറിജിനൽ സ്‌കോർ : ജാക്സൺ വിജയൻ / സുമേഷ് പരമേശ്വരൻ, പ്രൊഡക്ഷൻ കൺട്രോളർ : അമൃത മോഹൻ. കോസ്റ്റുംസ് : അരുൺ മനോഹർ. മേക്കപ്പ്: പ്രദീപ് രംഗൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മഹേഷ് മനോഹർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രജീഷ് പ്രഭാസൻ. അസ്സോസിയേറ്റ് ഡയറക്ടർ : രമേഷ് അമ്മാനത്ത്. സ്റ്റിൽസ് : ബവിഷ് ബാലൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും

Leave a Reply

Your email address will not be published. Required fields are marked *