Your Image Description Your Image Description

ഇസ്‍ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ചതായി പാകിസ്‍താൻ. എന്നാൽ ഇന്ത്യയും പാകിസ്‍യാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പറഞ്ഞു. ഹാഫിസ് സഈദിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ അപേക്ഷ നൽകിയത്.

മുംബൈ ഭീകരാക്രമണമടക്കം ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് ഹാഫിസ് സഈദ്. യു.എൻ ഭീകരപട്ടികയിൽ പെടുത്തിയ ഹാഫിസ് സഈദ് നിരോധിത ഭീകരസംഘടനയായ ലഷ്‍കറെ ത്വയ്യിബയുടെ സ്ഥാപകനാണ്. 2019 ജൂ​ലൈ 17 മുതൽ ജയിലിലാണ് സഈദ്.

തീവ്രവാദത്തിന് ധനസഹായം നൽകിയതിനാണ് സഈദിനെ ലാഹോർ കോടതി 33 വർഷം തടവിന് ശിക്ഷിച്ചത്. യൂറോപ്യൻ യൂനിയനും സഈദിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസ് സഈദിന്റെ രാഷ്​ട്രീയ പ്രസ്ഥാനമാണ് മർകസി മുസ്‍ലിം ലീഗ്. ​ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ഈ പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *