Your Image Description Your Image Description

റാഞ്ചി: ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജൂലായ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറനെ സർക്കാർ രൂപീകരണത്തിനായി ​ഗവർണർ സി.പി. രാധാകൃഷ്ണൻ ക്ഷണിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അം​ഗങ്ങളും ഏഴാംതീയതി സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ട്ടാചാര്യ അറിയിച്ചു.

ഇന്ത്യ സഖ്യയോഗo നിലവിലെ മുഖ്യമന്ത്രി ചംപെയ് സോറന്റെ വീട്ടിൽ നടന്നപ്പോൾ ഹേമന്ത് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ചംപെയ് സോറൻ ​ഗവർണർക്ക് രാജിസമർപ്പിച്ചത് .

നിലവിൽ ഹേമന്ത് സോറൻ ജെ.എം.എമ്മിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. മുഖ്യമന്ത്രി പദം വിട്ടുനൽകുന്ന ചംപെയ് സോറനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, ഇന്ത്യസഖ്യ കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനമോ ജെ.എം.എം. വർക്കിങ് പ്രസിഡന്റ് സ്ഥാനമോ നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചന ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *