Your Image Description Your Image Description

ഫറോക്ക് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയാണ് മരിച്ചത് . രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് വീട്ടിൽ അജിത് പ്രസാദ്–ജ്യോതി ദമ്പതികളുടെ മകന്‍ മൃദുല്‍ ആണ് മരിച്ചത്.

കഴിഞ്ഞ 24 മുതല്‍ മൃദുല്‍ വെന്റിലേറ്ററിലായിരുന്നു. വിദേശത്തുനിന്ന് ബുധന്‍ പുലര്‍ച്ചെ മരുന്ന് എത്തിച്ച് നൽകിയെങ്കിലും പ്രതികരിക്കാത്ത അവസ്ഥയായിരുന്നു . ബുധന്‍ പുലര്‍ച്ചെ രണ്ടോടെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് മരുന്നെത്തിയത്. കുട്ടിക്ക് അരമണിക്കൂറിനകം ആദ്യ ഡോസും പിന്നെ പകല്‍ പതിനൊന്നിന് രണ്ടാമത്തെ ഡോസും കൊടുത്തെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയില്‍ മാറ്റം ഒന്നും തന്നെ ഉണ്ടായില്ല . തുടർന്ന് കുട്ടി ബുധന്‍ രാത്രി മരിച്ചു. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച മൃദുല്‍ . സംസ്‌കാരം വ്യാഴാഴ്ച നടക്കും . സഹോദരന്‍: മിലന്‍.

Leave a Reply

Your email address will not be published. Required fields are marked *