Your Image Description Your Image Description

ഡല്‍ഹി: കുകി-മെയ്തി വിഷയത്തിൽ മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . ആരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരന് ചികിത്സ നിഷേധിച്ചതിലായിരുന്നു വിമര്‍ശനം. കുകി വിഭാഗത്തില്‍ നിന്നുള്ളയാള്‍ ആയതുകൊണ്ടാണോ ചികിത്സ നിഷേധിച്ചത് എന്ന് കോടതി ചോദിച്ചു. തടവുകാരന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാൻ കോടതി നിര്‍ദ്ദേശം നൽകി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മണിപ്പൂർ സർക്കാർ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് താക്കീത് നൽകി. മണിപ്പൂർ സർക്കാരിനെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു.

കടുത്ത നടുവേദനയെക്കുറിച്ച് ജയിൽ അധികൃതരോടും തടവുകാരൻ പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ ഇയാളെ സെൻട്രൽ ജയിലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ല എന്നും കോടതി കണ്ടെത്തി. ഇയാളെ ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റാനും നടപടികൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി ജയിൽ സൂപ്രണ്ടിന് കർശന നിർദേശം നൽകി. വിശദമായ മെഡിക്കൽ റിപ്പോർട്ട് ജൂലായ് 15 ന് മുന്നേ സമർപ്പിക്കണമെന്നും എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *