Your Image Description Your Image Description

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

വൈറസ്‌ ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിര്‍ദേശിച്ചത്‌. ഇതുവരെ മഹാരാഷ്‌ട്രയിൽ ഏഴുപേർക്കാണ്‌ സിക്ക വൈറസ് സ്ഥിരീകരിച്ചത്‌. അതിൽ രോഗം ബാധിച്ച രണ്ടുപേർ ഗർഭിണികളാണ്‌.

പ്രധാനമായും ഈ രോഗം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ കാണമായ ഈഡിസ് കൊതുകുകളാണ് സിക്കയും പരത്തുന്നത്‌ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *