Your Image Description Your Image Description

ലണ്ടൻ : നാളെ ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നുമാണ് പ്രവചനം. ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ബ്രിട്ടന്റെ രാഷ്ട്രീയഗതിയിൽ നിർണായക മാറ്റത്തിനു വഴിവയ്ക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി കനത്ത പരാജയം നേരിടേണ്ടി വരുമെന്നും കെയ്ർ സ്റ്റാർമർ നേതാവായുള്ള ലേബർ പാർടി അധികാരത്തിലെത്തുമെന്നുമാണ് പ്രവചനം.

ഋഷി സുനക്ക് നിലവിലെ സർക്കാരിന് 2025 ജനുവരി വരെ കാലാവധിയായിരിക്കും എന്ന കാരണം കൊണ്ടാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മൂന്ന് തവണ തുടർച്ചയായി അധികാരത്തിയ കൺസർവേറ്റീവ് പാർട്ടി ജനങ്ങൾക്കിടയിൽ വലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സമയത്താണ് പ്രഖ്യാപനം നടന്നത് .

വോട്ടെടുപ്പ് 650 മണ്ഡലങ്ങളിലായി വ്യാഴാഴ്ച രാവിലെ ഏഴു മുതൽ രാത്രി 10 വരെയാണ് നടക്കുന്നത് . പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്കുള്ള പ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഉപരിസഭയിലെ(ഹൗസ് ഓഫ് ലോർഡ്‌സ്) അംഗങ്ങളെ നിയമിക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 50 ശതമാനം അഥവാ 326 സീറ്റുകൾ നേടുന്ന പാർടിക്ക് ഭൂരിപക്ഷം ഉറപ്പിക്കാം. അതേസമയം തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തൂക്കുപാർലമെന്റ് ആയിരിക്കും വരുന്നത് .

‘മാറ്റം അനിവാര്യം’ എന്നതാണ് ലേബർ പാർടി ഉയർത്തുന്ന മുദ്രാവാക്യം. കഴിഞ്ഞ 14 വർഷത്തെ കൺസർവേറ്റീവ് പാർടിയുടെ ഭരണത്തിൽ തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദിവ്യവസ്ഥ സുസ്ഥിരമാക്കുമെന്ന് ഇവർ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. മൂന്നു തവണത്തെ സർക്കാരുകൾ കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങളിലെ പാളിച്ചകളെല്ലാം ലേബർ പാർടി ഉയർത്തിക്കാണിക്കുന്നുമുണ്ട്. ആരോഗ്യമേഖല ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങളിലെ പ്രതിസന്ധിയും കുടിയേറ്റവുമെല്ലാം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്. ലേബർ ഭരണം വന്നാൽ നികുതി വർധനയുണ്ടാകുമെന്നും പശ്ചാത്തപിക്കാൻ ഇടവരാത്ത തീരുമാനം എടുക്കണമെന്നുമാണ് ഋഷി സുനക് വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *