Your Image Description Your Image Description

കർത്താവിൽ ബഹുമാന്യ വൈദീക സഹോദരങ്ങളെ, പ്രിയമുള്ളവരെ,

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൻ്റെ സ്ഥാപ കനും, തിരുവനന്തപുരം ഭദ്രാസനത്തിൻറെ പ്രഥമ മെത്രാപ്പോലീത്തായുമായ ഭാഗ്യസ്‌മരണാർഹനായ അഭി. ഗീവർഗ്ഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ ഇരുപത്തി അഞ്ചാമത് ശ്രാദ്ധപ്പെരുന്നാൾ ആ പിതാവ് കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ വച്ച് 2024 ജൂലൈ മാസം 22, 23 (തിങ്കൾ,ചൊവ്വ) തീയതികളിൽ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെയും അഭിവന്ദ്യരായ മെത്രാ പ്പോലീത്താമാരുടെയും പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 24 ന് ആരംഭിച്ച ചരമ രജത ജൂബിലി വർഷാചരണത്തിന്റെ സമാപന സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ മാസം 16 മുതൽ 23 വരെ തീയതികളിൽ ആശ്രമ ചാപ്പലിൽ വി. കുർബ്ബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

തിരുവനന്തപുരം ഭദ്രാസനത്തിൻ്റെ ഉള്ളൂർ അരമന ചാപ്പലിൽ ജൂലൈ 20,21 തീയതികളിലും ഇടമുളയ്ക്കൽ വി.എം.ഡി.എം സെൻററിൽ ജൂലൈ 21, 22 തീയതികളിലും പെരുന്നാൾ ആചരിക്കുന്നതാണ്.

വിശ്വാസികൾ ഏവരും നേർച്ചകാഴ്‌ചകളോടു കുടിവന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് താൽപര്യപ്പെടുന്നു.

ഫാ. എബ്രഹാം മത്തായി ജൂബിലി, ജനറൽ കൺവീനർ
ഫാ. തോമസ് പി തോമസ്, ആശ്രമ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *