Your Image Description Your Image Description

കൊച്ചി : ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യഹർജിക്ക് നടി ഉപഹർജി നൽകി . ഒമർ ലുലു തനിക്ക് എംഡിഎംഎ കലർത്തിയ പാനീയം നൽകിയാണ് ബലാത്സം​ഗം ചെയ്തതെന്ന് പരാതിക്കാരിയായ നടി. അതിനാൽ ഒമർ ലുലു നൽകിയ മുൻകൂർജാമ്യ ഹർജിക്ക് നടി ഉപഹർജി നൽകിയത്തിലാണ് ആരോപണം. കോടതി കേസ് ഹർജി പരി​ഗണിക്കുന്നത് ജൂലായ് 22ലേക്ക് മാറ്റി. നടിയേയും കക്ഷി ചേർത്താണ് ഹർജി സമർപ്പിച്ചത് .

വിവാഹിതനാണെന്ന് മറച്ചുവെച്ച് പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞും, തന്റെ സിനിമകളിൽ അവസരങ്ങൾ വാ​ഗ്ദാനം ചെയ്തുമാണ് പീഡനത്തിനിരയാക്കിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹോട്ടലിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. മയക്കുമരുന്നിന് അടിമയായ ഒമർലുലു തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും യുവതി ഉപഹർജിയിൽ പറയുന്നു.

ആദ്യം നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ശേഷം കേസ് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *