Your Image Description Your Image Description

കൊച്ചി : സൂപ്പർ ലീ​ഗ് കേരളയിൽ കൊച്ചി ടീമിന് പേര് ആവശ്യപ്പെട്ട് ടീമിന്റെ ഉടമകളായ പൃഥ്വിരാജും സുപ്രിയയും. കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമിന്റെ പേര് നിർദേശിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത് . പൃഥ്വിരാജും സുപ്രിയയും. തന്റെ ഔ​ദ്യോ​ഗിക സാമൂഹ്യമാധ്യമ അക്കൗണ്ട് വഴിയാണ് താരം ടീമിനായി പേര് തേടുന്നത്.

‘ഓരോ ക്ലബ്ബിന്റെ പേരിലും ഒരു കഥയുണ്ട്! നിങ്ങൾക്കും അത്തരമൊരു കഥയുടെ ഭാഗമാകാം… സൂപ്പർ ലീഗ് കേരളയിൽ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലൻ പേര്! കൊച്ചിക്കും ഞങ്ങൾക്കും ഒരുപോലെ ചേരുന്ന ഒരു പേര്….’ എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനെ പിൻതുണച്ച് നിരവധി നിർദേശങ്ങളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്

നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് ടീമിന്റെ സഹ ഉടമകൾ. പ്രൊഫഷണൽ ഫുട്‌ബോൾ ടീമിൽ ഓഹരിപങ്കാളിത്തമുള്ള ആദ്യ മലയാളി നടനാണ്
നിലവിൽ പൃഥ്വിരാജ്.ആഗസ്റ്റ് അവസാനം ആരംഭിക്കുന്ന ടൂർണമെന്റ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലായി ആറു ടീമുകളാണ് പങ്കെടുക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *