Your Image Description Your Image Description

ഇടുക്കി : ഇടുക്കിയിൽനിന്നും പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി 60 മെഗാവാട്ട്‌ ഉൽപാദന ശേഷിയുള്ള പദ്ധതി സെപ്‌തംബർ ആദ്യം കമീഷൻ ചെയ്യാനാണ് തീരുമാനം . ആദ്യത്തെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി 1940ൽ 37.5 മെഗാവാട്ടാണ്കമീഷൻ ചെയ്‌തത്‌. ആ സമയത്ത് വിപുലീകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു . നിലവിൽ പെൻസ്റ്റോക്കിൽ വെള്ളം നിറയ്ക്കുന്ന പരീക്ഷണ ജോലികളാണ് നടക്കുന്നത്‌. ഇത്‌ ചിലപ്പോൾ ഒരുമാസം നീളും.

മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ റിസർവോയറിൽ നിന്നും ഏകദേശം 3.44 കി. മീറ്റർ ടണൽ നിർമിച്ചാണ്‌  നിലവിലുള്ള പള്ളിവാസൽ വൈദ്യുതനിലയത്തിന്റെ സമീപത്തായി 30 മെഗാവാട്ട് ശേഷിയുള്ള 2 ജനറേറ്ററുകളും പ്രവർത്തിക്കുന്നത് . ഇതിനായി  1.086 കി.മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 1263 മീറ്റർ പെൻസ്‌റ്റോക്കും ടെയിൽറേസ് വിയറും കൂടാതെ ചെങ്കുളം ഡാമിലേക്കുള്ള പമ്പിങ് ലൈനുമായി ബന്ധപ്പെടുത്തുന്ന പൈപ്പും സജീകരിച്ചിട്ടുണ്ട്‌.

2007 മാർച്ച്‌ ഒന്നിന്‌ പദ്ധതിയുടെ വിപുലീകരണ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതായിരുന്നു .  എന്നാൽ സാങ്കേതിക കാണംപറഞ്ഞ്‌ കമ്പനി  പദ്ധതി വൈകിപ്പിച്ചതിനാൽ 2018ൽ കരാർ റദ്ദാക്കി.  ശേഷം 74 ശതമാനം പ്രവർത്തന പുരോഗതി കൈവരിച്ച പദ്ധതിയുടെ നിർമാണ ജോലികൾ പുനഃ ക്രമീകരിച്ച്  സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു . ഇതിനായി പദ്ധതിക്ക് വേണ്ടി സമഗ്രമായ അവലോകനം നടത്തി പ്രവർത്തികളുടെ പട്ടിക നാലായി തിരിച്ചു. നിലവിൽ  അഞ്ച്‌ കമ്പനികൾക്കാണ് നിർമാണ ജോലികൾ പൂർത്തീകരിക്കുന്നത് . പദ്ധതിയുടെ ഭാഗമായി  നിർമാണം പൂർത്തീകരിച്ച മൂന്നാർ ഹെഡ് വർക്സിൽ നിന്ന് തുടങ്ങുന്ന 3.50 മീറ്റർ വ്യാസവുമുള്ള ടണൽ,   2.50 മീറ്റർ വ്യാസവുമുള്ള ടണൽ,   2.50 മീറ്റർ വ്യാസവുമുള്ള പ്രഷർ ഷാഫ്‌റ്റ്‌, 1.285 കി.മീറ്റർ നീളവും 2 മീറ്റർ വ്യാസമുള്ളതുമായ പെൻസ്റ്റോക്കുമാണ്‌ നിർമിച്ചിരിക്കുന്നത്. ഈ ഒരു പള്ളിവാസലിന്റെ  വിപുലീകരണം യാഥാർഥ്യമാകുന്നതോടെ ഇതിനെയും കൂടി ചേർത്ത്   ഇടുക്കി ഉൾപ്പെടെ   13 പദ്ധതികളാകും ജില്ലയിലുണ്ടാവുക  .

Leave a Reply

Your email address will not be published. Required fields are marked *