Your Image Description Your Image Description

മനാമ : സൂഖിലെ തീപിടുത്തത്തിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ബഹ്‌റൈനിലെ അറുപത്തിയഞ്ചോളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും കൂടി മനാമ കെ-സിറ്റിയിൽ ഒത്തുകൂടി .

തീപിടുത്തത്തിൽപെട്ടവരെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു.

തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം ഇല്ലാതായവർക്ക് അത്യാവശ്യ സഹായങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. മനാമ സൂഖിലെ തീപിടത്ത ബാധിതരിൽ അർഹരായവർക്ക് ആക്‌ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക് യാത്ര കിറ്റുകളും, ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും, ഇവർ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *