Your Image Description Your Image Description

പുരി ജഗന്നാഥ് രചിച്ച് സംവിധാനത്തിൽ തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി ആവിഷ്കരിച്ച ചിത്രo ഡബിൾ ഇസ്മാർട്ട്. ഓഗസ്റ്റ് 15-ന് റിലീസിംഗിന് ഒരുക്കുന്ന ചിത്രത്തിലെ മാസ്സ് ഗാനമായ സ്റ്റെപ്പാ മാർ പ്രേക്ഷകരുടെ മുന്നിലെത്തി. ഒരു മെഗാ മാസ്സ് ഡാൻസ് ഗാനമായ സ്റ്റെപ് മാറിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

മണി ശർമ്മ സംഗീത സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ജയദേവൻ വാസുദേവൻ അടൂർ, സാഹിതി എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത് . അതേസമയം വിഷ്ണു സുഗതനാണ് ഇതിന്റെ മലയാളം പതിപ്പിന്റെ വരികൾ രചിച്ചിരിക്കുന്നത് .

ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് . സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരിയാണ്. സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ് എന്നിവരാണ്. സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ.

Leave a Reply

Your email address will not be published. Required fields are marked *