Your Image Description Your Image Description

മെൽബൺ : ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരണപ്പെട്ടു. മെൽബണിലാണ് സംഭവം നടന്നത് . മൻപ്രീത് കൗർ എന്ന 24കാരി ജൂൺ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെൽബണിൽ നിന്ന് ഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം നടന്നത് .

സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മൻപ്രീത് അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുകൾ പറയുന്നു. കുഴഞ്ഞുവീണ ഉടൻ മൻപ്രീത് മരിച്ചതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൻപ്രീത് ടിബി ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2020ലാണ് മൻപ്രീത് ഓസ്ട്രേലിയയിലെത്തിയത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *