Your Image Description Your Image Description

കൊല്ലം: സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് പണം തിരികെ നൽകി താങ്ങായി ബസ് ഡ്രൈവർ. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.ബി. എന്ന സ്വകാര്യബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനുഭവനിൽ ആർ.മനുവിന്റെ സഹായമാണ് പുത്തൂർ കല്ലറമുക്ക് കല്ലുംമൂടുവിളയിൽ ഷീലയ്ക്ക് അനുഗ്രഹമായത്.

കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ഷീല ബസിൽ യാത്ര ചെയ്യുകയായിരുന്നു . ശേഷം ഷീല പുത്തൂർ ചന്തമുക്കിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത് . ഉടൻ അടുത്തുള്ള ഹോംഗാർഡിന്റെ നിർദേശപ്രകാരം പുത്തൂർ പോലീസിൽ പോയി പരാതി നൽകി .

പോലീസ്ഉടൻ ബസ് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെടുകയും പിന്നീട് ഇവർക്ക് തുടർയാത്രയ്ക്കുള്ള വണ്ടിക്കൂലി നൽകുകയും ചെയ്തു. ബസ് കരുനാഗപ്പള്ളിയിലെത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽനിന്ന്‌ മനുവിന്റെ കണ്ണിൽ പേഴ്‌സ് പെട്ടത് . ഉടനെ കൊട്ടാരക്കയ്ക്ക് മടങ്ങവേ ബസ് പുത്തൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് പേഴ്‌സ് കൈമാറി .തുടർന്ന് എസ്.ഐ. ടി.ജെ.ജയേഷിന്റെയും കണ്ടക്ടർ രാജേഷിന്റെയും മുമ്പാകെ മനു പേഴ്‌സ് ഷീലയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *