Your Image Description Your Image Description

കൊല്ലം: ഓൺലൈൻ തട്ടിപ്പിനുവേണ്ടി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ ആൾ .റിമാൻഡിൽ.ആലപ്പുഴ ആറാട്ടുപുഴ പുതുവൽ ഹൗസിൽ ജയ്‌സ് ഉല്ലാസാണ് റിമാൻഡിലായത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇടവട്ടം സ്വദേശിയായ പ്രവീണിനെ നേരത്തെ തന്നെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു.

പ്രതികൾ ടൂറിസ്റ്റ് വിസയിൽ വിയറ്റ്‌നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോടു ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിച്ച് ശേഷം കംബോഡിയൻ എജന്റുമാർ ഇവിടെവെച്ച് യുവാക്കളുടെ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും വാങ്ങിവെച്ച് അനധികൃതമായി അതിർത്തികടത്തി കംബോഡിയയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം . അങ്ങനെ ഒരാളെ എത്തിക്കുമ്പോൾ ഇവർക്ക് ഒരുലക്ഷത്തിലധികം രൂപ ഏജന്റുമാരിൽനിന്ന് കമ്മിഷനായി ലഭിക്കും .

കംബോഡിയൻ ഏജന്റുമാരുടെ തടവിലാകുന്ന യുവാക്കൾക്ക് മറ്റുള്ളവരെ ഓൺലൈൻ തട്ടിപ്പുനടത്തി പണം കണ്ടെത്തുന്ന ജോലിയായിരുന്നു നൽകിയിരുന്നത്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് തട്ടിപ്പ് നടത്താൻ ടാർഗറ്റ് നൽകിയിരുന്നു. അതേസമയം യുവാക്കളെ കൊണ്ട് 18 മുതൽ 20 മണിക്കൂർവരെ ജോലിചെയ്യിപ്പിച്ചിരുന്നു.

ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാത്തവരെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് കണ്ടെത്തി . മാത്രമല്ല യുവാക്കൾക്ക് തട്ടിപ്പുനടത്താനുള്ള പരിശീലനവും ഏജന്റുമാർക്ക് ആവശ്യമായ സഹായങ്ങളും നൽകുന്നത് മലയാളികളാണെന്ന് കൂടി കണ്ടെത്തിയിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *