Your Image Description Your Image Description

കൊളബോ : നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തില്‍ ആശങ്ക അറിയിച്ച് ശ്രീലങ്ക. ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുന്നിടെ ശ്രീലങ്കൻ നാവികസേനാ ഉദ്യോ​ഗസ്ഥന്‍ മരിച്ച സംഭവത്തിലാണ് ശ്രീലങ്ക ആശങ്ക അറിയിച്ചത് . തുടർന്ന് ഡൽഹിയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ ക്ഷേണുക സെനവിരത്‌നെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് സന്ദേശം കൈമാറി.

ശ്രീലങ്ക കഴിഞ്ഞ 25 നാണ് സമുദ്രാതിർത്തിയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നു എന്നാരോപിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തത്. വടക്ക് പെഡ്രോ തീരത്തായിരുന്നു സംഭവം നടന്നത് .ഇന്ത്യൻ ട്രോളർ ശ്രീലങ്കൻ നാവിക സേനയുടെ പ്രത്യേക സ്ക്വാര്‍ഡ് പിടിച്ചെടുക്കുന്നിടെ ഉണ്ടായ മത്സ്യതൊഴിയുമായുള്ള ഏറ്റുമുട്ടലിൽ ​ ശ്രീലങ്കന്‍ സേനാം​ഗത്തിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് അതിനിടയിൽ മരണപ്പെടുകയായിരുന്നു .

ഇതിനിടയിൽ ശ്രീലങ്കൻ സേന വടക്കൻ ഡെൽഫ് ദ്വീപിൽ നിന്ന് നാല് മത്സ്യബന്ധന ബോട്ടുകളും 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും കൂടി പിടികൂടി. അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഇപ്പോഴും തർക്കവിഷയമായി തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *