Your Image Description Your Image Description

തിരുവനന്തപുരം: പുതുതായി വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമപ്രകാരം ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ 12:20-നായിരുന്നു സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുചക്രവാഹനം അശ്രദ്ധമായി ഓടിച്ചതിനും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിൽ ഓടിച്ചതിനുമാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. കര്‍ണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരേയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഹെല്‍മെറ്റില്ലാത ഇരുചക്രവാഹനത്തില്‍ മൂന്നുപേരുമായി യാത്ര നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് .

ഭാരതീയ ന്യായസംഹിത 2023-ലെ 281-ാം വകുപ്പ്, മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുതായി നിലവില്‍വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *