Your Image Description Your Image Description

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 6 വരെ നീട്ടി. അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത . നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്‍റുമാര്‍, നിയമവിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്.

ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്സ് ഘടന. ജി എസ് ടി പ്രാക്ടീസിന് സഹായമാകുന്ന രീതിയില്‍ സ്കില്‍ ഇന്ത്യയുടെ അംഗീകാരമുള്ള ടെക്നോളജിക്കല്‍ പ്ലാറ്റ് ഫോമില്‍ പരിശീലനം നല്‍കുന്നതാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

ഒരു വര്‍ഷത്തെ ഈ കോഴ്സില്‍ 180 മണിക്കൂര്‍ പരിശീലനമാണ് (ഓണ്‍ലൈന്‍/ഓഫ്ലൈന്‍) ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ – – അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ ചെയ്തവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ13 വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുകളുണ്ട്. കോഴ്സിന്‍റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഗിഫ്റ്റ് വെബ്സൈറ്റില്‍ (www.gift.res.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6.

 

 

Leave a Reply

Your email address will not be published. Required fields are marked *