Your Image Description Your Image Description

തോപ്പുംപടി : ഹാർബർ പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നു . കുഴികൾ പാലത്തിന്റെ മധ്യഭാഗത്താണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം മധ്യഭാഗത്തെ തകിട് പുറത്തു കാണും വിധമാണ് ചില കുഴികൾ ഉള്ളത് . അതേസമയം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് എവിടെ പതിവാണ്. കൂടാതെ പാലത്തിൽ
ആവിശ്യത്തിന് വിളക്കു തെളിയാത്തതു മൂലം രാത്രി ഇതുവഴി പോകുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് അധികൃതർ മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയതാണ് ഇവിടെ .

തോപ്പുംപടി പള്ളിച്ചാൽ റോഡിലും വൻ കുഴികളുണ്ട്. ബിഒടി പാലം ഇറങ്ങുന്ന മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ തോപ്പുംപടി ജംക്‌ഷനിലെ തിരക്കിൽ പെടാതിരിക്കാൻ പ്യാരി ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോകുന്ന റോഡാണിത്. എത്രയും പെട്ടെന്ന് കുഴി അടക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് എംപ്ലോയീസ് കോൺഗ്രസ് പള്ളുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പനക്കൽ ജംക്‌ഷനിൽ കുഴിയിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു . അതേസമയം പൈപ്പിടാൻ വെട്ടിപ്പൊളിച്ചതിനെ തുടർന്ന് മാനാശേരി– മുണ്ടംവേലി, സാൻതോം– ചെമ്മീൻസ്, ചെമ്മീൻസ് – മൂലങ്കുഴി നോർത്ത് റോഡുകളും തകർന്നു കിടക്കുന്ന അവസ്ഥയാണ് .

Leave a Reply

Your email address will not be published. Required fields are marked *