Your Image Description Your Image Description

തിരുവനന്തപുരം :  പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ലഭിച്ച അലോട്മെന്റും അന്തിമ റാങ്കും പരിശോധിക്കാം. 4നു വൈകിട്ട് 4നു മുൻപു അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം.

അലോട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കുകയോ വേണ്ടാത്തവ ഒഴിവാക്കുകയോ ചെയ്യാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർ അലോട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി ഫീസ് അടച്ചു പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്മെന്റ് റദ്ദാകും.

ഒന്നാം ഓപ്ഷനല്ലെങ്കിലും കോളജിലെത്തി ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടാം. ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമടുത്തുള്ള സർക്കാർ / എയ്ഡഡ് / ഐഎച്ച്ആർഡി / കേപ്പ് പോളിടെക്നിക്കിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി റജിസ്റ്റർ ചെയ്യണം. ഇവർ രണ്ടാം അലോട്മെന്റിൽ പ്രവേശനം എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *