Your Image Description Your Image Description

വയനാട് : യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മീനയെ കഴിഞ്ഞ വെള്ളിയാഴ്ച മുതലെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാര്‍ കോളനിയിലെ മറ്റുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.

മീനയുടെ മകന്‍ ദേവദാസന്‍ വെള്ളമെടുക്കാനായി ഞായറാഴ്ച രാവിലെ പോയപ്പോഴാണ് കോളനിയിലെ കിണറ്റില്‍ മീനയുടെ മൃതദേഹം കണ്ടത്. ഉടൻ കല്പറ്റയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി മൃതദേഹേം പുറത്തെടുത്തു.

മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. തുടർന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *