Your Image Description Your Image Description

തിരുവനന്തപുരം: നാലുവർഷബിരുദമെന്ന അന്താരാഷ്ട്ര പരിഷ്കാരത്തിലേക്ക് സംസ്ഥാനം മാറുന്നത് നിലവിലെ വിദ്യഭ്യാസരീതിയിൽനിന്നുള്ള വ്യത്യസ്ത മായ മാറ്റങ്ങളോടെ. സംസ്ഥാനത്തെ സർവകലാശാലകളിലെല്ലാം ഒരേദിവസം അധ്യയനം ആരംഭിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

പ്രധാന മാറ്റങ്ങൾ

* മൂന്നുതരം ബിരുദങ്ങൾ. നിലവിലുള്ളതുപോലെ മൂന്നുവർഷം പഠിച്ചാൽ ബിരുദം. നാലുവർഷം പഠിച്ചാൽ ഓണേഴ്‌സ് ബിരുദം. ഗവേഷണ ആഭിമുഖ്യമുള്ളവർക്കായി നാലുവർഷത്തെ ഓണേഴ്‌സ് .

* സെമസ്റ്ററും ക്രെഡിറ്റും അടിസ്ഥാനമാക്കി പഠനം. മൂന്നുവർഷത്തെ ബിരുദത്തിനുവേണ്ടത് 133 ക്രെഡിറ്റ്. നാലുവർഷത്തെ ഓണേഴ്‌സിന് 177 ക്രെഡിറ്റ് നേടണം.

* ആദ്യംപഠിച്ച സ്ഥാപനത്തിലെ ക്രെഡിറ്റ് കൈമാറി വിദ്യാർഥിക്ക് കോളേജും സർവകലാശാലയും മാറാം.

* തിരഞ്ഞെടുക്കാനും മാറാനും സ്വാതന്ത്ര്യം നൽകി മേജർ, മൈനർ വിഷയങ്ങളുമായി കോഴ്‌സ് ഘടന.

* തൊഴിൽപഠനം ഉൾപ്പെടുത്തി. വിദ്യാർഥികൾക്ക് വ്യവസായശാലകളിൽ ഇന്റേൺഷിപ്പിനും പ്രോജക്ടിനും അവസരം. • ഇന്റേണൽമാർക്ക് 70:30 അനുപാതത്തിൽ. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളിൽ മൂല്യനിർണയം കോളേജുകളിൽ നടക്കും. പരീക്ഷ രണ്ടു മണിക്കൂർ മാത്രം. ഓപ്പൺബുക്ക് ഉൾപ്പെടെയുള്ള പുതിയരീതി.

Leave a Reply

Your email address will not be published. Required fields are marked *