Your Image Description Your Image Description

കൊച്ചി : നാഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി പാൻ ഇന്ത്യൻ ചിത്രമായ ‘കൽക്കി 2898 എഡി’ മൂന്നുദിവസം കൊണ്ട് 415 കോടി രൂപ നേടി ബോക്സ് ഓഫീസ് കീഴടക്കി. ‘കൽക്കി 2898 എഡി’ യുടെ റിലീസിങ് ദിനത്തിൽ 100 കോടിക്കുമുകളിൽ കലക്‌ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശനo തുടരുന്നത് . വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച ബ്രഹ്മാണ്ഡചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിൽ ചിത്രം 27നാണ് എത്തിയത്.

ചിത്രം ഇന്ത്യൻ മിത്തോളജിയിലെ പുരാണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്‌ഷനാണ് . കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസസംഭവങ്ങൾമുതൽ എഡി 2898 സഹസ്രാബ്ദങ്ങൾവരെ നീളുന്ന യാത്രയാണ്ഒരുക്കിയിരിക്കുന്നത് . ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *