Your Image Description Your Image Description

ഇപിഎഫ്ഒ പേര്‍സണല്‍ അസിസ്റ്റന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥിക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.രജിസ്‌ട്രേഷന്‍ ഐഡി അഥവാ റോള്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡിനായി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.

ജൂലായ 7നാണ് ഇപിഎഫ്ഒ പേഴ്‌സണല്‍ അസിസ്റ്റന്റ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് പരീക്ഷ ദൈര്‍ഘ്യം.

എങ്ങനെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

1 ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം ഹോം പേജില്‍ കാണുന്ന് അഡ്മിറ്റ് കാര്‍ഡ് ലിങ്ക് ക്ലിക്ക് ചെയ്യാം.

2 ഇ അഡമിറ്റ് കാര്‍ഡ് ഫോര്‍ വേരിയസ് എക്‌സാമിനേഷന്‍സ് ഓഫ് യുപിഎസ്‌സി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം ഇതില്‍ പേഴ്‌സണല്‍ അസിസ്റ്റന്റസ് ഇന്‍ ഇപിഎഫ്ഒ ക്ലിക്ക് ചെയ്യാം

3 ഇ- അഡ്മിറ്റ് കാര്‍ഡ്, ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക രജിസ്‌ട്രേഷന്‍ ഐഡി, ജനനതീയതി എന്നിവ ടൈപ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡണ്‍ലോഡ് ചെയ്യാം വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://upsc.gov.in/

Leave a Reply

Your email address will not be published. Required fields are marked *