Your Image Description Your Image Description

അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമാണത്തിലേക്ക് ചുവടുവെച്ചിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന് , ‘എക്സ്ട്രാ ഡീസൻ്റ്'(ഇ.ഡി),എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സുരാജിൻ്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ‘ഇ.ഡി’ ഫാമിലി . നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. സുരാജിന്റെ ജന്മദിനത്തിൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അതേസമയം ഇന്ന് പിറന്നാൾ ദിനത്തിൽ ഇ ഡി യുടെ വക ഒരു സർപ്രൈസ് സ്പെഷ്യൽ പോസ്റ്റർ സുരാജിന് വേണ്ടി അണിയറപ്രവർത്തകർ ഒരുക്കി . സുരാജിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു . തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്നേഹത്തിന് നന്ദിയെന്നും സുരാജ് പറഞ്ഞു. ഇ ഡിയുടെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ് .

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണo മൂകാംബികാ, പാലക്കാട് എന്നീ സ്ഥലങ്ങളിലായിട്ടാണ് നടക്കുന്നത് . ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *