Your Image Description Your Image Description

പട്ടാമ്പി : വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള അവകാശം സംഘടിപ്പിച്ചു നൽകാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേരാണ് പിടിയിലായത് .

പഞ്ചാബ് സ്വദേശി കരുൺ കൗറ(39), എറണാംകുളം സ്വദേശി ശ്രീകുമാർ(48) എന്നിവരാണ്‌ പിടിയിലായത്. പ്രതികൾ കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി മനോജിന്റെ കൈയിൽനിന്ന്‌ 74 ലക്ഷം രൂപയാണ്‌ തട്ടിപ്പിന് ആസൂത്രണം ചെയ്തത് .2022ലാണ് കേസിന് ആസ്പദമായ സംഭവം . 2023ൽ മനോജ് പറഞ്ഞ കാര്യങ്ങളൊന്നും നടക്കാതിരുന്നതോടെ പട്ടാമ്പി പൊലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു . ശേഷം അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായി . കരുൺ ഡൽഹിയിലും ശ്രീകുമാർ എറണാകുളത്ത്‌ നിന്നുമായിട്ടാണ് ഇവരെ പിടികൂടിയത് . എസ്എച്ച്‌ഒ എൻ ബി ഷൈജു, എസ്ഐ കെ പി ജയരാജ്, എഎസ്ഐ എൻ എസ് മണി, സിപിഒ അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടാനുള്ള അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *