Your Image Description Your Image Description

തിരുവനന്തപുരം: ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് കോടതി ജീവപര്യന്തം കഠിനതടവിനും 5,50,000 രൂപ പിഴക്കും ശിക്ഷിച്ചത് . കൂടാതെ പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി .

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് മുട്ടത്തറ കല്ലുംമൂട് രാജീവ്ഗാന്ധി നഗര്‍ പുതുവല്‍ പുത്തന്‍വീട്ടിൽ അരുണിനെ ശിക്ഷ വിധിച്ചത്.

അരുണ്‍ തന്റെ ഭാര്യാപിതാവ് പൂജപ്പുര മുടവന്‍മുഗള്‍ അനിത ഭവനില്‍ സുനില്‍കുമാര്‍, മകന്‍ അഖില്‍ എന്നിവരെയാണ് അരുൺ കൊലപ്പെടുത്തിയത്. പ്രതിയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ സുനില്‍കുമാറിന്റെ മകള്‍ അപര്‍ണ അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.

അരുണ്‍ ഭാര്യയെ വിളിച്ചു കൊണ്ടുപോകുവാനാണ് സുനില്‍ കുമാറിന്റെ വീട്ടിലെത്തിയത്. മകളെ അരുണിനൊപ്പം വിടുന്നില്ലെന്ന് സുനില്‍കുമാറും പോകാന്‍ തയ്യാറല്ലെന്ന് അപര്‍ണയും നിലപാട് സ്വീകരിച്ചതോടെ അരുണ്‍ കൈയിൽ കരുതിവെച്ച കത്തികൊണ്ട് ആദ്യം സുനില്‍കുമാറിനെയും പിന്നീട് തടയാന്‍ ശ്രമിച്ച അഖിലിനെയും കുത്തിവീഴ്ത്തുകയായിരുന്നു. 2021 ഒക്ടോബർ 12-ന് രാത്രി 8.30-ന് ആയിരുന്നു കൊലപാതകം നടന്നത് . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സാജന്‍ പ്രസാദ്
ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *