Your Image Description Your Image Description

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ദുരുപയോഗം തടയാന്‍ സിസി.ടി.വി. സ്ഥാപിക്കും . കുട്ടികൾ ലഹരിക്കായി മരുന്ന് ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ ഒരു നീക്കത്തിന് മുതിർന്നത് . തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലുമായിട്ടാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത് . ഒരുമാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറത്ത് കളക്ടര്‍ ഉത്തരവിറക്കി.

ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും നിരീക്ഷണക്യാമറ ഒരുക്കാനാണ് നിര്‍ദേശം. ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധിക്കണം. ക്യാമറാദൃശ്യം ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.

ദേശീയതലത്തില്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സാമൂഹികനീതിവകുപ്പ് നടത്തിയ പഠനത്തില്‍ 272 ജില്ലകളില്‍ പ്രത്യേകശ്രദ്ധ വെക്കണം എന്ന് കണ്ടെത്തിയിട്ടുണ്ട് .

കര്‍മപദ്ധതിയിലൂടെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍.), നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) എന്നിവര്‍ചേര്‍ന്ന് നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *