Your Image Description Your Image Description

തിരുവനന്തപുരം : അധ്യാപക തസ്‌തിതകൾ നാലുവർഷ ബിരുദത്തിൽ നിലനിർത്താൻ തീരുമാനo. നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിലെ നിലവിലുണ്ടായിരുന്ന എല്ലാ അധ്യാപക തസ്‌തികകളും നിലനിർത്താനാണ് തീരുമാനമായത് . ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം ഉണ്ടായത് .

 

തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ്‌ തീരുമാനം. അതേസമയം വിദ്യാർഥികൾക്ക്‌ ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ വേണ്ടി ഗസ്‌റ്റ്‌ അധ്യാപകരുടെ സേവനവും ഉറപ്പാക്കാനും ആലോചനയായി .

 

 

Leave a Reply

Your email address will not be published. Required fields are marked *