Your Image Description Your Image Description

മുംബൈ: ഊര്‍ജ മേഖലയിലെ വളര്‍ച്ചാ സാധ്യത നേട്ടമാക്കാന്‍ പുതിയ ഫണ്ട് അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ.അതേസമയം എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലായ് രണ്ടിന് ആരംഭിച്ച് 16ന് അവസാനിക്കും.

ഊര്‍ജ മേഖലയുമായി എണ്ണ, വാതകം, ബയോ എനര്‍ജി, ലുബ്രിക്കന്റുകള്‍ ഉൾപ്പെടെയുള്ള ഓഹരികളിലെല്ലാം ഫണ്ട് നിക്ഷേപം നടത്തും. കൂടാതെ ഈര്‍ജ അനുബന്ധ ബിസിനസുകളും പോര്‍ട്‌ഫോളിയോകളുടെ ഭാഗമാകും.

എഎംസിയുടെ സിഐഒആയ ശങ്കരന്‍ നരേനും നിത്യ മിശ്രയുമാണ് ഫണ്ട് പ്രധാനമായും കൈകാര്യം ചെയ്യുക . നിഫ്റ്റി എനര്‍ജി ടിആര്‍ഐ ആയിരിക്കും ബെഞ്ച് മാര്‍ക്ക് ഇന്‍ഡക്‌സ്. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ദീര്‍ഘകാലയളവില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് വളരെയധികം ഗുണം ചെയ്യും .

 

 

Leave a Reply

Your email address will not be published. Required fields are marked *