Your Image Description Your Image Description

ആലപ്പുഴ :ആന്ധ്രയിൽ സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു .വള്ളികുന്നത്തുനിന്നു സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് . അതിൽ ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് അപകടത്തിൽ മരിച്ചത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രാത്രിയായിരുന്നു അപകടം ഉണ്ടായത് .യുവാക്കൾ സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ ശേഷം അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു. തുടർന്ന് വാഹനം ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാറിന് നിയന്ത്രണം നഷ്ടമായതോടെ മറിഞ്ഞ് വീഴുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *