Your Image Description Your Image Description

മലപ്പുറം: തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. കൊടിഞ്ഞി കുറൂൽ സ്വദേശി ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം ഉണ്ടായത് . സൈതല വീട്ടിൽ ഉറങ്ങിക്കിടസമയത്താണ് യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടിലെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു മോഷണം നടത്തിയത് .

സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ശനിയാഴ്ച്ച പുലർച്ചെ 12 മണിക്കാണ് മോഷണം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം . മോഷ്ടാവ്ഷർട്ട് ധരിക്കാതെയാണ് വീടിനുള്ളിൽ കയറിയത് . ഉടൻ വീട്ടുകാർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *