Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചൻകുളം അടച്ചു. 12-വയസ്സുകാരൻ കുളത്തിൽ കുളിച്ച് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതോടെയാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് . ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിലുള്ള കുളമാണ് അടച്ചത്. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. തുടർന്ന് കുളത്തിൽ കുളിച്ച മറ്റ് കുട്ടികളുടെ സാമ്പിളുകളും ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12-വയസുകാരൻ കഴിഞ്ഞദിവസമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഫാറൂഖ് കോളേജിനടുത്തുള്ള ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം.

നേരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച ഒരു പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും . അതേസമയം ജൂണ്‍ 12-ന് മരിച്ച കണ്ണൂര്‍ സ്വദേശിയായ 13 കാരിക്കും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു കുട്ടി . സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്താണ് പൂളില്‍ കുളിച്ചത് . ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *