Your Image Description Your Image Description

ശ്രീനഗർ: പ്രശസ്തമായ അമർനാഥ് തീർഥാടന യാത്രയ്ക്കായി 4603 പേരടങ്ങുന്ന ആദ്യസംഘം പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ബേസ് ക്യാംപായ ജമ്മുവിലെ ഭഗവതി നഗറിൽനിന്നു സംഘം യാത്ര തിരിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു. 2 വഴികളിലൂടെയാണ് ഇത്തവണയും തീർഥയാത്ര. 48 കി.മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ-പഹൽഗാം വഴിയും 14 കി.മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണു തുറന്നിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചയോടെ തീർഥാടകരുടെ ആദ്യസംഘം കശ്മീർ താഴ്‌വരയിൽ എത്തിയിരുന്നു. കനത്ത സുരക്ഷയാണു തീർഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റേതും ഉൾപ്പടെ വിവിധ അർധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണു തീർഥാടനം. ആകാശ നിരീക്ഷണത്തിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 52 ദിവസം നീണ്ടുനിൽക്കുന്ന തീർഥയാത്ര ഓഗസ്റ്റ് 19ന് അവസാനിക്കും. 3880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ.

Leave a Reply

Your email address will not be published. Required fields are marked *