Your Image Description Your Image Description

തൃശ്ശൂർ: തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന വാന് തീപിടിച്ചു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു .മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിനാണ് തീ പിടിച്ചത് . വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് സംഭവം ഉണ്ടായത് . കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്.

 

വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അപകടം ഉണ്ടായില്ല . വാഹനം തീപ്പിടുത്തത്തിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ചെയ്‌തു .പിന്നീട് പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *