Your Image Description Your Image Description

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്ത് കെ.മുരളീധരനായി ഫ്ലക്സ് ബോർഡുകൾ ഒരുങ്ങി . ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് പോസ്റ്ററിനുള്ളിലെ വാചകങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

ഗസ്റ്റ് ഹൗസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കെ.മുരളീധരനായി തിരുവനന്തപുരത്തടക്കം നേരത്തെ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു . തുടർന്നാണ് കൊച്ചിയിലും മുരളീധരന്റെ പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിന്റ ഹൃദയമാണ്’ എന്ന് തുടങ്ങുന്ന ഫ്ലക്സിൽ, ‘വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇന്നലെകളിൽ എങ്ങനെയായിരുന്നോ അത് പോലെ തന്നെ ഇന്നും എന്നാളും ഞങ്ങളോടൊപ്പം മുരളിയേട്ടൻ ഉണ്ടാകണമെന്നും ഞങ്ങൾക്ക് ആവേശവും അഭിമാനവുമാണ് നിങ്ങൾ’ എന്നും കുറിച്ചിരിക്കുന്നു.

മുരളീധരൻ തൃശൂരിലെ തോൽവിക്ക് പിന്നാലെ കോഴിക്കോട്ടേക്ക് പോയിരുന്നു. എന്നാൽ അതിന് ശേഷം മുരളീധരൻ കോൺഗ്രസിനെ നയിക്കണമെന്ന ആവശ്യം പാർട്ടിയുടെ പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് വലിയ വിജയം നേടിയ വേളയിൽ കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ തന്നെയാണ് തുടരേണ്ടതെന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചത്.

നേതൃത്വം മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയർന്നു വന്നിരുന്നു . എന്നാൽ നിലവിൽ എം.പി കൂടിയായ കെ.സുധാകരൻ തന്നെയാണ് കെപിസിസി പ്രസിഡന്റായി തുടരുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *