Your Image Description Your Image Description

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഭാഗമായ എച്ച്എഎൽ അക്കാദമി 2 ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. PGDM Advertisement പേജിലെത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷാഫോം ‍ഡൗൺലോഡ് ചെയ്യാം.

∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– 60 സീറ്റ് ∙ പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്- 120 സീറ്റ്; (2 സ്പെഷലൈസേഷൻ: പ്രൊഡക്‌ഷൻ, ഏവിയേഷൻ).

എഐസിടിഇ അംഗീകാരമുള്ള 2–വർഷ ഫുൾടൈം പ്രോഗ്രാമുകളാണ് ഇവ. വിദഗ്ധരുടെ ക്ലാസുകൾ, മികച്ച ഏവിയേഷൻ വ്യവസായശാലകളിൽ ഇന്റേൺഷിപ്, പ്രോജക്ടുകൾ എന്നിവ സവിശേഷതയാണ്. മികച്ച പ്ലേസ്മെന്റ് ചരിത്രവുമുണ്ട്.

യോഗ്യത: 50% എങ്കിലും മാർക്കോടെ എൻജിനീയറിങ് / മാനേജ്മെന്റ് / സയൻസ് ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് 45% മാർക്ക് മതി. ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവരെയും പരിഗണിക്കും.

വേശനം: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, ബിരുദ സ്കോർ മുതലായവ നോക്കി സിലക്‌ഷൻ നടത്തും. CAT, XAT, CMAT, ATMA, MAT, GMAT, സംസ്ഥാനസർക്കാർ നടത്തിയ മാനേജ്മെന്റ് പ്രവേശനപരീക്ഷ എന്നിവയിൽ സ്കോറുള്ളവർക്ക് എഴുത്തുപരീക്ഷയിൽ ഇളവു നൽകുന്നത് പരിഗണിക്കും. പെൺകുട്ടികൾക്കു ശേഷപരിഗണനയുണ്ട്.

2 വർഷത്തേക്കു മൊത്തം ട്യൂഷൻ ഫീ 6 ലക്ഷം രൂപ. ഹോസ്റ്റൽ ചെലവ് 2.5 ലക്ഷം രൂപ. വിവരങ്ങൾക്ക്: 96860 33800;https://hal-india.co.in. എഴുതിയത് 1.23 കോടി വിദ്യാർഥികളാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *