Your Image Description Your Image Description

കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോ‌‌ട് കേന്ദ്രം. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടന്ന അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശം.

മൂന്നുമാസത്തിലൊരിക്കല്‍ മോക് ഡ്രിൽ നടത്തണം, രോഗലക്ഷണങ്ങള്‍, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകള്‍ ഇന്‍സാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്സിജന്‍ സിലിൻഡർ, വെന്റിലേറ്റർ, പ്രതിരോധകുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. കോവിഡ് കേസുകളുടെ തത്‌സ്ഥിതി കണക്ക് ദിവസവും വെബ്‌സൈറ്റുകളില്‍ അപ്‌ഡേറ്റ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *