Your Image Description Your Image Description

മികച്ച പ്രതികരണങ്ങളോടെ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ 135 ലേറ്റ് നൈറ്റ് ഷോകളിലായി അടിച്ചു കയറി കുതിച്ച് ഉയരുന്നു . മികച്ച പ്രതികരണങ്ങളാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത് .പ്രേക്ഷകർ ഇരുകൈയും നീട്ടി 2024 ജൂൺ 27ന് സ്വീകരിച്ച സിനിമ 135 ലേറ്റ് നൈറ്റ് ഷോകളാണ് അധികമായി ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനായി എത്തിച്ചത് .

3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന ‘കൽക്കി 2898 എഡി’യിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങൾ അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന, അന്ന ബെൻ, ദിഷാ പഠാനി തുടങ്ങിയവരുമാണ് വൃത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . അതേസമയം ചിത്രത്തിൽ പ്രേക്ഷകർക്ക് സർപ്രൈസ് നൽകി കൊണ്ട് ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും എത്തുമ്പോൾ സിനിമയെ അതിമനോഹരമാക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *