Your Image Description Your Image Description

നിയമസഭാ സമുച്ചയത്തിന്റെ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നുവീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു . തുടർന്ന് നിയമസഭയിലെ ഡോക്ടർ എത്തി വേണ്ട ചികിത്സ നൽകി.

വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം നടന്നത് . സഭ സമ്മേളിക്കുന്ന ഹാളിനകത്തേക്ക് കയറുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ള കവാടത്തിന് പുറത്തെ വരാന്തയിലെ മേൽഭാഗത്തു നിന്നാണ് റൂഫ് അടർന്ന് വീണത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് പതിച്ചത് . ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റിയിട്ടുണ്ട് . സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു അപകടം നടന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *