Your Image Description Your Image Description

ന്യൂഡല്‍ഹി: 70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു തീരുമാനിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അറിയിച്ചത് . ഇരുസഭകളുടേയും സംയുക്ത യോഗത്തിൽ വച്ച് പരിലമെന്റിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത് .

രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന എന്നത് ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയാണ് ഈ ഒരു പദ്ധതിയുടെ പ്രധാനലക്ഷ്യമായി പറയുന്നത് . അതിനാൽ ഈ സേവനത്തിലൂടെ 12 കോടിയോളം കുടുംബങ്ങള്‍ക്ക് ഈ സേവനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *