Your Image Description Your Image Description

തിരുവനന്തപുരം: പോലീസിനെതിരേ മന്ത്രി എം.ബി. രാജേഷ്. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നും സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ആരെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു .

‘സർക്കാർ ചിന്തിക്കാത്ത കാര്യം, സർക്കാർ ആലോചിക്കാത്ത കാര്യം സർക്കാരിന്റെ മേൽ പ്രതിപക്ഷം ആരോപിക്കുകയാണ്. ഇങ്ങനെചില നീക്കങ്ങൾ നടക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ഇത് നിഷ്കളങ്കമായി നടന്നതല്ല. ഇതിന്റെ ഗുണഭോക്താവ് പ്രതിപക്ഷമാണ്. സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നത് ​ഗൗരവമായി പരിശോധിക്കേണ്ട വരും- എം.ബി. രാജേഷ്.

സർക്കാരിനെ ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള സർക്കാർ നീക്കവും അതിന്റെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങൾ ഒക്കെ തന്നെ വെട്ടിലാക്കിയിരുന്നു . അതേസമയം സ്പീക്കർ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. അന്ന് സ്പീക്കർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ മറികടന്ന നൽകിയ മറുപടി തർക്ക വിഷയമായിരുന്നു .

ടി.പി. വധക്കേസ് പ്രതികളുടെ ശിക്ഷായിളവിനായി പോലീസ് കെകെ രമ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു.കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് വേണ്ടി ചൊക്ലി പോലീസ് രമയുടെ മൊഴിയെടുത്തുവെന്നും മറ്റൊരു പ്രതി ശ്രീജിത്തിനു വേണ്ടി പാനൂർ പോലീസ് മൊഴിയെടുത്തെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഈ മൊഴി രേഖപ്പെടുത്തിയെന്നും ട്രൗസർ മനോജിന് വേണ്ടിയും പോലീസ് മൊഴിയെടുത്തതായി വി.ഡി. സതീശൻ പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *