Your Image Description Your Image Description

അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം . നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചു . പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് അരുന്ധതി റോയിക്ക് പുരസ്‌കാര നിര്‍ണയ സമിതി അവാര്‍ഡ് പ്രഖ്യാപിച്ചത്. യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനുപിന്നാലെയാണ് പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതിറോയ് ലഭിക്കുന്നത് .

ബുദ്ധിയും സൗന്ദര്യവുമുള്ള അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതിറോയിയെന്ന് പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് പ്രശംസിച്ചു. ഇന്ത്യ ലോകത്തിന്റെ പ്രമുഖ ശ്രദ്ധാകേന്ദ്രമായി നിലനില്‍ക്കുമ്പോള്‍ അരുന്ധതി ഒരു അന്താരാഷ്ട്ര ചിന്തകയായി മാറുന്നുവെന്നും അവരുടെ ശബ്ദം നിശബ്ദമാക്കപ്പെടരുതെന്നും റൂത്ത് അഭിപ്രായപ്പെട്ടു.

അരുന്ധതിക്കുമുമ്പ്മിഷേല്‍ റോസെന്‍, മലോറി ബ്ലാക്മാന്‍, മാര്‍ഗരറ്റ് അറ്റ്വുഡ്, സല്‍മാന്‍ റുഷ്ദി തുടങ്ങിയവരാണ് പെന്‍ പിന്റര്‍ പുരസ്‌കാരം ഇതിന് മുമ്പ് നേടിയവര്‍.

ലോകം സ്വീകരിക്കുന്ന അഗ്രാഹ്യമായ വഴിത്തിരിവിനെക്കുറിച്ച് എഴുതാന്‍ ഹരോള്‍ഡ് പിന്റര്‍ ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.അദ്ദേഹത്തിന്റെ അഭാവം എഴുത്തുകളിലൂടെ നികത്താന്‍ നമ്മളില്‍ ചിലരെങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കണം.’- പുരസ്‌കാര ലബ്ധിയെക്കുറിച്ച് അരുന്ധതി റോയി പ്രതികരിച്ചതിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *