Your Image Description Your Image Description

പട്‌ന: നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരെ പട്‌നയില്‍നിന്ന് അറസ്റ്റ് ചെയ്‌തു . വ്യാഴാഴ്ച ഇരുവരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

ഇരുവരെയും ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനീഷ് കുമാറാണ് വിദ്യാര്‍ഥികളെ കാറില്‍ കയറ്റി ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത് എന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *