Your Image Description Your Image Description

ചേര്‍ത്തല: പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷയായി കോടതി വിധിച്ചു. മദ്രസയിലെ പഠിതാവിനു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത് . അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത് വീട്ടില്‍ മുഹമ്മദിനെ (58) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2022 ഡിസംബര്‍ മുതല്‍ പ്രതി ഒരുമാസത്തോളമായി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിക്ക് വിവിധവകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാക്കും .

കേസ് രജിസ്റ്റർ ചെയ്‌തത്‌ അരൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സാബുവാണ് . സബ് ഇന്‍സ്പെക്ടര്‍മാരായ ഹാരോള്‍ഡ് ജോര്‍ജ്, കെ.പി.അനില്‍കുമാര്‍ എന്നിവര്‍കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി ഹാജറായത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി. ബീനാ കാര്‍ത്തികേയന്‍, വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവരാണ് .

Leave a Reply

Your email address will not be published. Required fields are marked *