Your Image Description Your Image Description

പറവൂര്‍(എറണാകുളം): പറവൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ച നിലയിൽ . വടക്കേക്കര പാല്യതുരുത്ത് കുറുപ്പുപറമ്പില്‍ അഭിലാഷ്(41) ആണ് സ്വയം കഴുത്തറുത്ത് മരിച്ചത് . വീട്ടിലെ അടുക്കളയില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത് .

യുവാവ് കഴുത്തില്‍ എന്തോ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് മൂര്‍ച്ചയേറിയ അരിവാള്‍ കൈയിലെടുത്ത് കഴുത്തില്‍ ആഞ്ഞുവലിച്ചത്. ശേഷം യുവാവിനെ കഴുത്തിന്റെ ഒരുഭാഗം അറ്റനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു .

ആനപാപ്പാനായ അഭിലാഷ് കൂലിപ്പണി തൊഴിലാളിയാണ് .അവിവാഹിതാനായ യുവാവ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പറയുന്നു. മാതാപിതാക്കളായ അനിരുദ്ധനും വത്സലയ്ക്കും ഒപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത് . അഭിലാഷിന്റെ മൃതദേഹം പറവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലാണ് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *