Your Image Description Your Image Description

ആംസ്റ്റർഡാം :നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും.
‌‌‌‌അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അടുത്ത സെക്രട്ടറി ജനറലായി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയാണ് ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കുന്നത് . കഴിഞ്ഞയാഴ്ച മത്സരത്തിൽനിന്ന് എതിർസ്ഥാനാ‍ർഥിയായ റുമാനിയ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെ മാർക്ക് റുട്ടെ എതിരില്ലാതെ പദവിയിൽ എത്തുകയായിരുന്നു . നിലവിൽ 10 വർഷത്തിലേറെയായി സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് (നോർവേ)ആണ് ആ പദവി വഹിച്ചിരുന്നത് .

നാറ്റോയിൽ റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനു പിന്തുണ നൽകുന്ന 32 അംഗരാജ്യങ്ങളാണുള്ളത്. കഴിഞ്ഞവർഷം മാർക്ക് റുട്ടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ പ്രബലരാജ്യങ്ങളായ യുഎസ്, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *