Your Image Description Your Image Description

മലപ്പുറം: മൂന്നാം ദിവസവും വനത്തിനുള്ളില്‍ കാണാതായ ആളെ കണ്ടെത്താനായില്ല .ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെയാണ് മൂന്നാം ദിവസവും കണ്ടെത്താൻ കഴിയാതെ വന്നത് . ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമനെ (55)യാണ് വനത്തിൽ കാണാതായത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറിയത്. രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും രാമനെ കണ്ടെത്താന്‍ ആയില്ല. വ്യാഴാഴ്ച വിവിധ സേനകളുടെ സഹായത്തോടെ കാട്ടിനുള്ളില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തെങ്ങ് കയറ്റ തൊഴിലാളിയായ രാമന്‍ പണി ഇല്ലാതായതോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. രാവിലെ പോകുമ്പോള്‍ ഒരു കത്തി മാത്രമാണ് രാമന്‍ കയ്യില്‍ കരുതിയത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. രാമനെ കാണാതായ സംഭവത്തിൽ ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് പോലീസ് തുടങ്ങിയ സേനകളും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഉള്‍പ്പടെ അറുപത് പേരടങ്ങുന്ന സംഘo കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ് .

 

Leave a Reply

Your email address will not be published. Required fields are marked *