Your Image Description Your Image Description

മുംബൈ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് അഭിപ്രായപ്പെട്ടു .

ഫ്രോസ്റ്റിന്റെയും സള്ളിവന്റെയും സഹകരണത്തോടെയാണ് ഈ പഠനം നടത്തിയത്. ഇതിലൂടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ 2022ലെ 63ല്‍നിന്ന് 2023ല്‍ 64ലേക്ക് മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി .

ആറ് അളവുകോലുകള്‍ പ്രകാരo ആഗോള റിസ്‌ക് മാനേജുമെന്റ് സമ്പ്രദായങ്ങള്‍ അടിസ്ഥാനമാക്കിയാണ് 32 റിസ്‌ക് ഘടകങ്ങള്‍ പരിഗണിച്ചത്. ഈ നേട്ടത്തിന് പിന്നിൽ ആഗോള പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ സ്വീകരിക്കുന്ന കാര്യക്ഷമമായ നടപടികളാണ്.

ഈ നടപടി എന്‍ജിനിയറിങ്, പ്രോപ്പര്‍ട്ടി എന്നിവയിലെ നഷ്ടംതടയല്‍, റിസ്‌ക് സാധ്യത വിലയിരുത്തല്‍, സൈബര്‍ സുരക്ഷ എന്നിവയിലൂടെയാണ് സാ ധ്യമാകുന്നത്.

ദീര്‍ഘകാല സ്ഥിരതക്കും വളര്‍ച്ചക്കും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് ഇത് സഹായകമാകുമെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് സൊലൂഷന്‍സ് ഗ്രൂപ്പ് ചീഫ് സന്ദീപ് ഗോറാഡിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *